KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ.എസ്.എസ്.പി.യു. വാഴൂർ ബ്ലോക്ക് വാർഷികം 

കെ.എസ്.എസ്.പി.യു.വാഴൂർ ബ്ലോക്ക് വാർഷികം സംസ്ഥാന വൈസ്‌ പ്രസിഡന്റ് ടി.ജെ.എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു 

പൊൻകുന്നം: കെ.എസ്.എസ്.പി.യു.വാഴൂർ ബ്ലോക്ക് വാർഷികം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.കുരുവിള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പ്രഭാകരൻ നായർ റിപ്പോർട്ടും ട്രഷറർ ടി.ജെ.ജോസഫ് കണക്കും അവതരിപ്പിച്ചു. പി.എം.ഐഷാബീവി അവാർഡുകൾ വിതരണം ചെയ്തു. എൻ.ലളിതാഭായി, വി.പി.പുരുഷോത്തമൻ, അമ്മിണി ജെയിംസ്, ഏലിയാമ്മ മാത്യു, പി.എൻ.ഗോപാലകൃഷ്ണൻ, എൻ.സാമുവൽ സ്റ്റീഫൻ, കെ.എം.യൂസഫ് റാവുത്തർ, ബി.ജഗദമ്മ, കെ.ആർ.നാരായണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. 

ആർ.രാധാകൃഷ്ണൻ വരണാധികാരിയായി. ഭാരവാഹികൾ: പി.കെ.കുരുവിള(പ്രസി.), എം.പ്രഭാകരൻ നായർ(സെക്ര.), ടി.ജെ.ജോസഫ്(ഖജാ.), കെ.ആർ.നാരായണൻ നായർ, പി.രാമചന്ദ്രൻ, എൻ.ലളിതാഭായി(വൈ.പ്രസി.), പി.എൻ.ഗോപാലകൃഷ്ണൻ, എൻ.സാമുവൽ സ്റ്റീഫൻ, പി.ടി.ഉസ്മാൻ(ജോ.സെക്ര.).

error: Content is protected !!