KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആത്മാഭിഷേക ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് മുതൽ 

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാന കേന്ദ്രത്തില്‍  ആത്മാഭിഷേക ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍ 30 വരെ വൈകിട്ട് 4.30 മുതല്‍ 8.30 വരെ നടത്തും. നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

26-ന് വൈകിട്ട് 4.15-ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് വിജയപുരം രൂപത മെത്രാന്‍  റവ. ഡോ. സെബാസ്റ്റിയന്‍ തെക്കേത്തേച്ചേരില്‍ ഉദ്ഘാടന സന്ദേശം നല്‍കും, ആറിന് വചനപ്രഘോഷണം. 27നും 28നും വൈകിട്ട് 4.15-ന് ജപമാല. അഞ്ചിന് വിശുദ്ധ കുര്‍ബാന, 5.45-ന് വചനപ്രഘോഷണം. 29-ന് വൈകിട്ട് 4.15-ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന- കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം, 5.45-ന് വചനപ്രഘോഷണം. 30-ന് വൈകിട്ട് നാലിന് ജപമാല, 4.30-ന് വിശുദ്ധ കുര്‍ബാന, 5.30ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കും. തുടര്‍ന്ന് വചനപ്രഘോഷണം, ആരാധന. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ കുമ്പസാരം, കൗണ്‍സലിംഗ് എന്നീ ശുശ്രൂഷകള്‍ക്ക് സൗകര്യമുണ്ട്. രോഗികള്‍ക്കായി പ്രത്യേക ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്.

error: Content is protected !!