എരുമേലിയിൽ തീർത്ഥാടക വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞു

എരുമേലി : ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. നിസ്സാര പരിക്കുകളോടെ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത് . എരുമേലി മുണ്ടക്കയം റോഡിൽ മഞ്ഞളരുവി ഭാഗത്ത് വെച്ച് കാർ അപകടത്തിൽപെടുകയായിരുന്നു. നാട്ടുകാരും പോലീസും റോഡ് സേഫ്സോൺ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി കാര്യങ്ങൾ നിയന്ത്രിച്ചു.

error: Content is protected !!