ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം . ഐ എൻ റ്റി യു സി പ്രതിഷേധ ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി . മാസങ്ങളായി മുടങ്ങിയ ക്ഷേമ പെൻഷനുകൾ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി . മണ്ഡലം പ്രസിഡന്റ് റസിലി തേനംമാക്കലിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ കെ എസ് യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി . ഐ എൻ റ്റി യു സി റീജിണൽ വൈസ് പ്രസിഡന്റ് അജ്മൽ പാറക്കൽ ഐ എൻ റ്റി യു സി മണ്ഡലം ഭാരവാഹികളായ റസിലി ആനിത്തോട്ടം, നൗഷാദ് കാവുങ്കൽ, റോബിൻ ആക്കാട്ട്, സുനിൽ മാന്തറയിൽ, ഫസ്സിലി കൊട്ടാവാതിക്കൽ, ഷാജി നെടുംകണ്ടം, ജോസി ആക്കാട്ട്, മണിക്കുട്ടൻ മേലെറ്റുതകിടിയിൽ, ഹാഷിം പാറത്തോട്, സോബി അഞ്ചിലിപ്പ, ഷിജു പുതുപ്പറമ്പിൽ , സജിയപ്പൻ പട്ടിമറ്റം ,നൗഷാദ് കോവിൽക്കടവ് , റെജി മേലാറ്റുതകിടിയേൽ, ഷമീർ മണ്ണാറക്കയം , ഷഹാസ് പുല്ലാടൻ, നവാസ് ആനിത്തോട്ടം, രാജു വാളാച്ചിറ, റെജി ചേനപ്പാടി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!