KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പമ്പാവാലി ബഫർ സോൺ വിരുദ്ധ ജനകീയ സമിതി നേതാക്കൾ തെണ്ടൽ സമരം നടത്തുന്നു..

ബഫർ സോൺ സമരവുമായി ബന്ധപെട്ട്, സർക്കാരിന്റെ നേതൃത്വത്തിൽ അനാവശ്യ കേസുകൾ ചുമത്തി പീഡിപ്പിക്കുന്നു എന്നാരോപിച്ചുകൊണ്ട്
പമ്പാവാലി ബഫർ സോൺ വിരുദ്ധ ജനകീയ സമിതി നേതാക്കൾ ശനിയാഴ്ച എരുമേലിയിൽ തെണ്ടൽ സമരം നടത്തുന്നു… കേസിൽ അകപ്പെട്ട ജനകീയ സമിതിലെ 64 പേർക്ക് കോടതിൽ ഫൈൻ അടക്കുവാനുള്ള ഭീമമായ തുക സമാഹരിക്കുന്നതിനാണ് എരുമേലിയിലും മുക്കൂട്ടുതറയിലും പൊതുജങ്ങളുടെ മുൻപിൽ ഭിക്ഷ ചോദിക്കുന്നതെന്ന് ജനകീയ സമിതി നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു..


ഏയ്ഞ്ചൽ വാലി പള്ളി വികാരി ഫാ. ജെയിംസ് കൊല്ലംപറമ്പിൽ, എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി, മെമ്പർ മാത്യു ജോസഫ്, ജനകീയ സമര സമിതി നേതാക്കളായ പി ജെ സെബാസ്റ്റ്യൻ, ജോസ് താഴത്തുപീടിക ഉൾപ്പെടെ 64 പ്രദേശവാസികൾ വിവിധ കേസുകളിൽ പ്രതികളാണ്..

error: Content is protected !!