KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജില്ലയിലെ മികച്ച കാർഷികപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട എലിക്കുളത്തിന് അനുമോദനം

എലിക്കുളം : ജില്ലയിലെ മികച്ച കാർഷികപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട എലിക്കുളത്തിന് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനം. പഞ്ചായത്ത് നടപ്പാക്കിയ കാർഷികപദ്ധതികളുടെ മികവ് പരിഗണിച്ചാണ് തിരഞ്ഞെടുക്കപ്പെട്ടത്. അൻപതേക്കറോളം വരുന്ന കാപ്പുകയം പാടശേഖരത്തെ നെൽക്കൃഷി, തരിശായ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കാർഷിക ഗ്രൂപ്പുകൾ, കർഷകക്കൂട്ടായ്‌മയായ എലിക്കുളം നാട്ടുചന്ത, കൂരാലി ഫെയ്‌സ് തുടങ്ങിയ വിവിധ പദ്ധതികളാണ് കൃഷിവകുപ്പിന്റെ സഹകരണത്തോടെ എലിക്കുളത്ത് നടപ്പാക്കിയത്.

കിസാൻമേളയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജിക്ക് പുരസ്‌കാരം നൽകി. കൃഷി ഡയറക്ടർ കെ.വി.അനിത, പ്രൊഫ. എം.കെ.രാധാകൃഷ്ണൻ, ബെറ്റി റോയ്, സിൽവി വിൽസൺ, ഷേർളി അന്ത്യാങ്കുളം, സൂര്യാമോൾ, മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയ്, കെ.പ്രവീൺ എന്നിവർ പങ്കെടുത്തു.

error: Content is protected !!