KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തടിലോറി കാറിന്റെ മുകളിലേക്ക് മറിഞ്ഞ അപകടം : ലോറിഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന്‌ പോലീസ്‌

കാഞ്ഞിരപ്പള്ളി : നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തടിലോറി മറിഞ്ഞ സംഭവത്തിൽ ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. ലോറി ഡ്രൈവർ മുണ്ടക്കയം പാലൂർക്കാവ് സ്വദേശി പുല്ലാട്ട് ബിജു വർഗീസിനെ (46) പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കസ്റ്റഡിയിലെടുത്തശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇയാളുടെ പേരിൽ പോലീസ് കേസെടുത്തു.

ബുധനാഴ്ച രാത്രി എട്ടോടെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തടിയുമായെത്തിയ ലോറി മറിയുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ശാന്തിനഗർ കൊല്ലപുരയിടത്തിൽ കെ.എസ്.നജീബ് അദ്ഭുതകരമായി രക്ഷപ്പെട്ടു.

error: Content is protected !!