ബൈക്കും തീർത്ഥാടക മിനി ബസ്സും കൂട്ടിയിടിച്ചു ; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

എരുമേലി . : ബൈക്കും തീർത്ഥാടക മിനി ബസ്സും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചന്റെ (ജോർജ് ) മകൻ ജെഫിൻ (17)ആണ് മരിച്ചത്. വടകരയോലിൽ തോമസിന്റെ മകൻ നോബിൾ(17) നെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ മുണ്ടക്കയം എരുമേലി റൂട്ടിൽ കണ്ണിമലയിൽ വച്ചായിരുന്നു ആയിരുന്നു അപകടം സംഭവിച്ചത്. മഠംപഠി എസ് വളവിനും സ്കൂളിനും ഇടയിൽ ചെറിയ വളവിൽ ഇരു വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കൾ മുണ്ടക്കയത്തു നിന്നും മഞ്ഞളരുവി ഭാഗത്തേക്ക് പോവുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസിലാണ് സ്കൂട്ടർ ഇടിച്ചത്.

അപകട സ്ഥലത്ത് തന്നെ ജെഫിൻ മരണപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. നോബിൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

error: Content is protected !!