ശബരിമല തീർത്ഥാടകരുമായി എത്തിയ ബസ് നിയന്ത്രണം തെറ്റി മരത്തിൽ ഇടിച്ച് അപകടം

എരുമേലി : ശബരിമല ഭക്തരുമായി വന്ന ബസ് നിയന്ത്രണം തെറ്റി മരത്തിൽ ഇടിച്ച് അപകടം. യാത്രക്കാരായ തീർത്ഥാടകർക്ക് നിസാര പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

കർണാടകയിൽ മൈസൂരിൽ നിന്നും 35 തീർത്ഥാടകരുമായി വന്ന മിനി ബസ് ആണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച പുലർച്ചെ എരുമേലി – കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി അമ്പലവളവ് ജങ്ഷനിൽ ആയിരുന്നു അപകടം. ഡ്രൈവിങ്ങിൽ ഉറങ്ങിയത് മൂലം നിയന്ത്രണം തെറ്റിയതാണെന്ന് പോലിസ് പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഫയർ ഫോഴ്സ് യുണിറ്റും സ്ഥലത്ത് എത്തി. ബസിന്റെ മുൻവശം ചില്ല് ഉൾപ്പടെ പൂർണമായി തകർന്നു. കെഎസ്ആർടിസി ബസിൽ കയറ്റി തീർത്ഥാടകരെ ശബരിമല ദർശനത്തിന് അയച്ചു.

error: Content is protected !!