KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തീർത്ഥാട ബസിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

കാഞ്ഞിരപ്പളളി : വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ, എരുമേലി – കാഞ്ഞിരപ്പള്ളി റോഡിൽ , മേരി ക്യുൻസ് ആശുപത്രിക്ക് സമീപം വച്ച്
നിയന്ത്രണം തെറ്റിയ തീർത്ഥാട ബസിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. ബസ്സിന്റെ മുൻവശത്തെ ചില്ലുകളും തകർന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല . കർണാടകയിൽ നിന്നും എത്തിയ ബസ്സാണ് അപകടത്തിൽ പെട്ടത്.

മുൻപിൽ പോയ കാർ വലത്തോട്ട് തിരിക്കുവാൻ വേണ്ടി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ, പിറകെ വന്ന ബസ് കാറിൽ ഇടിക്കാതെ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് നടുവെ ഒടിഞ്ഞു.
ഏറെനേരം വൈദ്യുതി തടസ്സപെട്ടു. KSEB ജീവനക്കാർ എത്തി , പുതിയ പോസ്റ്റ് സ്ഥാപിച്ച്; വൈദ്യുതി തകരാർ പരിഹരിച്ചു .

error: Content is protected !!