പഴയിടത്ത് പുതിയ പാലം നിർമിക്കണം : കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന് നിവേദനം സമർപ്പിച്ചു.

ചിറക്കടവ്: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ചിറക്കടവ്, എരുമേലി, മണിമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പഴയിടത്ത് പുതിയ പാലം നിർമിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള കോസ് വേ 1968-ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമിക്കപ്പെട്ടതാണ്. ഓരോ കാലവർഷത്തിലും കോസ് വേ മുങ്ങുകയും ലക്ഷക്കണക്കിന് രൂപ കൈവരി ഉൾപ്പെടെ പുനർ നിർമിക്കുന്നതിനായി ചെലവഴിക്കുന്നുണ്ട്.

ശബരിമല വിമാനത്താവളം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായി ഈ കോസ്വേ മാറും. ഹൈവേ നിരപ്പിൽ പുതിയ പാലം നിർമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന് നിവേദനം നൽകി.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ചിറക്കടവ് മപഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷൻ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആന്റണി മാർട്ടിൻ, പഞ്ചായത്തംഗം കെ.എ.എബ്രഹാം, ഫിനോ പുതുപ്പറമ്പിൽ, റെജി കാവുങ്കൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

error: Content is protected !!