KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി വാഴക്കാല റോഡ് നവീകരണമായി : ഗതാഗത നിയന്ത്രണം.

എരുമേലി : ടൗണിൽ നിന്നും ടി. ബി റോഡ് വഴി ആമക്കുന്നിലേക്കുള്ള വാഴക്കാല റോഡിൽ തകർന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ഇന്നാരംഭിക്കും. പണികൾ പൂർത്തിയാകുന്നത് വരെ ഇതുവഴി ഗതാഗത നിരോധനം ഏർപ്പെടുത്തിയെന്ന് വാർഡ് അംഗം ജെസ്‌ന നജീബ് അറിയിച്ചു. വാഴക്കാല റോഡിൽ ആമക്കുന്ന് ട്രാൻസ്ഫോർമർ പടി വരെയാണ് നവീകരണം നടത്തുക. അഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിനായി ഫണ്ട് ചെലവിടുന്നത്. ഒട്ടുമിക്ക ഭാഗങ്ങളും തകർന്ന നിലയിലായ  ഈ റോഡിൽ ടാറിങ് ജോലികൾ നടത്താൻ നേരത്തെ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ തുടർച്ചയായി കരാറുകാർ വിട്ടുനിന്നു. ഇതോടെയാണ് തകർന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് നവീകരിക്കാൻ പദ്ധതിയായത്.

error: Content is protected !!