KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഒ.എൻ.വി അനുസ്മരണം

കാഞ്ഞിരപ്പള്ളി :  പഞ്ചായത്ത് സഹൃദയ ലൈബ്രറിയിൽ സഹൃദയ വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വി അനുസ്മരണവും കാവ്യാലാപന സദസ്സും സംഘടിപ്പിച്ചു. വയോജനവേദി പ്രസിഡൻ്റ് എൻ.സോമനാഥൻ അധ്യക്ഷനായി. യോഗം  ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.ആർ മന്മദൻ ഉദ്ഘാടനം നിർവഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി ഇസ്മായിൽ, വയോജനവേദി സെക്രട്ടറി എ.ജി. പി ദാസ് ,കെ എം മാത്യു മടുക്കക്കുഴി, പി.എസ് മാത്യു എന്നിവർ പ്രഭാഷണവും പി സി  രാജ്മോഹൻ, ഹാരിസ് ഇബ്രാഹിം എന്നിവർ ഒ.എൻ.വി കവിതകളുടെ അവതരണവും നടത്തി. ലൈബ്രേറിയൻ ജയകൃഷ്ണ നന്ദി രേഖപ്പെടുത്തി.

error: Content is protected !!