KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആവേശം വാരിവിതറി പൊൻകുന്നത്ത് അനിൽ ആന്റണിയുടെ റോഡ് ഷോ ..

പൊൻകുന്നം : പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ റോഡ് ഷോയോടെ പ്രചാരണം തുടങ്ങി.ഇരുപത്തിയാറാം മൈലിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനു വാഹനങ്ങളിൽ പ്രവർത്തകർ സ്ഥാനാർഥിക്ക് അകമ്പടിയായി. റോഡ് ഷോ പൊൻകുന്നത്ത് സമാപിച്ചു.

ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു, ജി.രാമൻ നായർ, ജെ.പ്രമീളാദേവി, വി.എൻ.മനോജ് കെ.ജി.കണ്ണൻ, അഖിൽ രവീന്ദ്രൻ, കെ.ആർ.സോജി, ടി.ബി.ബിനു, കെ.വി.നാരായണൻ, റോയി ചാക്കോ, രാജേഷ് കുമാർ, ടി.എസ്.രോഹിൻ, വിഷ്ണു വിനോദ്, ഐ.ജി.ശ്രീജിത്ത്, വി.അനീഷ്, വി.ആർ.ദീപു, വൈശാഖ് എസ്.നായർ, മനോജ് കുമാർ, വിജയരാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!