KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബ്ലോക്ക് അംഗത്തെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് റോഡ് ഉദ്ഘാടനം നടത്തി

കാളകെട്ടി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷൻ അംഗം ഡാനി ജോസ് കുന്നത്തിനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ റോഡ് ഉദ്ഘാടനച്ചടങ്ങിൽ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാളകെട്ടി അടിവാരം മാഞ്ഞൂക്കുളം റോഡിന്റെ ഉദ്ഘാടനം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ 2023 — 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനമാണ് ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ ഒഴിവാക്കി മറ്റൊരു ഡിവിഷനിലെ ബ്ലോക്ക് അംഗത്തെ ഉൾപ്പെടുത്തി ബന്ധപ്പെട്ടവർ നടത്തിയത് .

ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് കോൺഗ്രസ് മാഞ്ഞൂക്കുളം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാളകെട്ടി അടിവാരം മാഞ്ഞൂക്കുളം റോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഡാനി ജോസ് കുന്നത്തിനെകൊണ്ട് വീണ്ടും ഉദ്ഘാടനം നടത്തിയത് . കോൺഗ്രസ്‌ മാഞ്ഞുക്കുളം വാർഡ് പ്രസിഡന്റ് സണ്ണി ജോസഫ് കിഴവഞ്ചിയിൽ അധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി ജീരാജ്, ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു പത്യാല, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബിനു കുന്നുംപുറം, ദിലീപ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!