KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആധാരമെഴുത്ത് അസോസിയേഷൻ ധർണ നടത്തി

എരുമേലി ∙ ആധാരമെഴുത്ത് അസോസിയേഷൻ എരുമേലി യൂണിറ്റ് വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ ആധാരമെഴുത്ത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി സീന രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എൻ.കെ.സുധാകരൻ നായർ, യൂണിറ്റ് പ്രസിഡന്റ്‌ സി.വി.സുരേഷ് ബാബു, യൂണിറ്റ് സെക്രട്ടറി ടി.കെ.സലിം, വി.കെ.അൻസർ, യൂണിറ്റ് ട്രഷറർ കെ.എൻ.സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.

പൊൻകുന്നം ∙ റജിസ്ട്രേഷൻ മേഖലയിൽ നടപ്പാക്കുന്ന ടെംപ്ലേറ്റ് പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ആധാരം എഴുത്തുകാർ സമരം നടത്തി. ധർണ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.കെ.സുധാകരൻ നായർ അധ്യക്ഷത വഹിച്ചു.

കെ.ബാലചന്ദ്രൻ, ടി.പി.രവീന്ദ്രൻ പിള്ള, ജോളി ജേക്കബ്, ബെന്നി മാത്യു, വി.എസ്.വിനോദ് കുമാർ, കെ.ലാൽ, കെ.എൻ മോഹനദാസൻ പിള്ള എന്നിവർ പ്രസംഗിച്ചു. കെ.ജലജ, എം.മധുസൂദനൻ നായർ, വി.ഡി.തോമസ്, ഇ.എൻ.ബാബു, കെ.വി.സജീവ്, കെ.കെ.അജയകുമാർ, മാത്യു സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!