KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ്ആർവി സ്കൂൾ ജംക്‌ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചു

ചിറക്കടവ് ∙ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എസ്ആർവി സ്കൂൾ ജംക്‌ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചു. നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യമാണ് യാഥാർഥ്യമായത്. എസ്ആർവി ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, സനാതനം യുപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമാണ് ജംക്‌ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. എംഎൽഎയുടെ പ്രത്യേക ഫണ്ടിൽനിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, സനാതനം യുപി സ്കൂൾ പ്രധാനാധ്യാപിക പ്രീത വി.നായർ, ഷാജി നല്ലേപ്പറമ്പിൽ, പി.പ്രജിത്, രാഹുൽ ബി.പിള്ള, വി.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!