യുവാവിന്റെ മൂക്കിനുള്ളിൽ നിന്നും ജീവനോടെ അട്ടയെ പുറത്തെടുത്ത് മേരീക്വീൻസ് എമർജൻസി വിഭാഗം
കാഞ്ഞിരപ്പളളി: ഏന്തയാർ സ്വദേശിയായ നാല്പതുകാരന്റെ മൂക്കിൽ നിന്നും ജീവനോടെ അട്ടയെ പുറത്തെടുത്ത് കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിലെ എമർജൻസി വിഭാഗം. ഏതാനം ദിവസമായി മൂക്ക് അടഞ്ഞതിനെ തുടർന്നാണ് യുവാവ് ചികിത്സ തേടി ആശുപത്രിയിലെത്തിയത് .
എമെർജൻസി വിഭാഗം കൺസൽട്ടന്റ് ഡോ. നവീൻ വടക്കന്റെ മേൽനോട്ടത്തിലുള്ള മെഡിക്കൽ ടീം വിശദമായ പരിശോധനയിലാണ്
വിഷമായ യുവാവിന്റെ മൂക്കിനുള്ളിൽ നിന്നും ജീവനുള്ള അട്ടയെ കണ്ടെത്തിയത് . തുടർന്ന് വിദഗ്ദമായി അട്ടയെ ജീവനോടെ പുറത്തെടുത്തു . അതോടെ ആശ്വാസമായ രോഗി വീട്ടിലേക്ക് മടങ്ങി .