KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആന്റോ ആന്റണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

സിറ്റിംഗ് എംപിയും പത്തനംതിട്ട പാർലമെന്റ് യുഡിഎഫ് സ്ഥാനാർത്ഥിയുമായ ആന്റോ ആന്റണി പത്തനംതിട്ട കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറും വരണാധികാരിയുമായ പ്രേം കൃഷ്ണൻ എസ് ഐ.എ.എസ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയിൽ നിന്നും നാമനിർദ്ദേശപത്രിക സ്വീകരിച്ചത്.

മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ, ശിവദാസൻ നായർ മുൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, മുസ്ലിം ലീഗ് നേതാവ് കെ ഇ അബ്ദുൾ റഹ്മാൻ എന്നിവർ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു.

error: Content is protected !!