KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കള്ളവോട്ട് നടന്നതായി പരാതികൾ ..

ചിറക്കടവ് : ചിറക്കടവ് അമ്പലം സ്കൂളിലെ (ഗവണ്മെന്റ് എൽ പി സ്കൂൾ ചിറക്കടവ്) ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി. ചിറക്കടവ് പടിഞ്ഞാറേവീട്ടിൽ പരേതനായ ജോളിയുടെ മകൾ ജോമി ജോളി വോട്ട് ചെയ്യുവാൻ എത്തിയപ്പോൾ, തന്റെ പേരിൽ മറ്റാരോ വോട്ട് ചെയ്തതായി കണ്ടെത്തി. മറ്റാരുടെയോ ആധാർ നമ്പർ ഉപയോഗിച്ചു വോട്ടു ചെയ്തതായാണ് രേഖയിൽ കണ്ടെത്തിയത് . തുടർന്ന് പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകിയപ്പോൾ ബാലറ്റ് പേപ്പറിൽ ടെ​ൻ​ഡ​ർ വോ​ട്ട് രേ​ഖ​പ്പെ​ടുത്തുവാൻ അനുവാദം നൽകി.

ക​റി​ക്കാ​ട്ടൂ​രി​ൽ യു​വ​തി​യു​ടെ വോ​ട്ട് മ​റ്റാ​രോ ചെ​യ്തു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ നെ​ടും​തോ​ട്ട​ത്തി​ൽ എ​ൻ.​ടി. മൈ​ക്കി​ളി​ന്‍റെ മ​ക​ൾ ജൂ​ബി​യു​ടെ വോ​ട്ടാ​ണ് ഇ​ന്ന​ലെ അ​ജ്ഞാ​ത ചെ​യ്ത​ത്.

വൈ​കു​ന്നേ​രം നാ​ലോ​ടെ ക​റി​ക്കാ​ട്ടൂ​ർ തെ​ക്കു​ഭാ​ഗം സി​എം​എ​സ് എ​ൽ​പി സ്‌​കൂ​ളി​ലെ 170-ാം ന​മ്പ​ർ ബൂ​ത്തി​ലേ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ വോ​ട്ട് മ​റ്റാ​രോ ചെ​യ്തെ​ന്ന് ജൂ​ബി അ​റി​ഞ്ഞ​ത്. താ​ൻ വോ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന​തു​കൊ​ണ്ട് ത​ന്നെ ത​ർ​ക്കം ഉ​ന്ന​യി​ച്ച ജൂ​ബി തു​ട​ർ​ന്ന് ടെ​ൻ​ഡ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

error: Content is protected !!