KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“ശരീരത്തിനും മനസ്സിനും യോഗ” : സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ യോഗ ദിനാചരണം.

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ് ‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്‌ അമ്പതോളം വിദ്യാര്‍ത്ഥികൾ യോഗ പ്രദർശനം നടത്തി. എൽ.കെ.ജി. മുതല്‍ ഒമ്പതാം ക്ലാസ്സ്‌ വരെയുള്ള എല്ലാ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. ശരീരത്തിനും മനസ്സിനും ഉത്സാഹം പകരുന്ന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച്‌ വൈസ്‌ പ്രിൻസിപ്പാൾ ഫാ. ഷിജു കണ്ടപ്ലാക്കൽ സന്ദേശം നല്‍കി.

പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട്‌, വൈസ്‌ പ്രിന്‍സിപ്പല്‍മാരായ ചെറിയാൻ കെ. എബ്രാഹം, ആലീസ്‌ തോമസ്‌, സിസ്റ്റർ ത്രേസ്യാമ്മ പൗലോസ്‌, ബനഡിക്ടൻ ഹോസ്റ്റല്‍ വാര്‍ഡനും അധ്യാപകനുമായ ഫാ. ജോസ്‌ പുഴക്കര എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. യോഗ അധ്യാപിക സുമൻ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്‌.

error: Content is protected !!