KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മോഷ്ടിച്ച ബൈക്കിൽ എത്തി വീണ്ടും മോഷണശ്രമം; 2 പേർ അറസ്റ്റിൽ

മുണ്ടക്കയം ∙ മോഷ്ടിച്ച ബൈക്കിൽ എത്തി മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമം. രണ്ട് യുവാക്കൾ അറസ്റ്റിൽ. കൂട്ടിക്കൽ കരിപ്പായിൽ ഇനായത്ത് റസാക്ക് (19), വെട്ടിത്തറ മുഹമ്മദ് ഫഹദ് (19) എന്നിവരാണു അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഇഞ്ചിയാനി കാരിക്കുന്നേൽ സണ്ണിയുടെ വീട്ടിൽ നിന്നാണു പോർച്ചിൽ കിടന്ന ബൈക്ക് മോഷ്ടിക്കാൻ ഇവർ ശ്രമിച്ചത്. വീട്ടുകാർ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർ എത്തിയെന്നു കരുതുന്ന ബുള്ളറ്റ് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇൗ ബൈക്കും മോഷ്ടിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്. റാന്നി സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചു നമ്പർ മാറ്റി ഇവർ ഉപയോഗിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത ശേഷം പ്രതികളെ റാന്നി പൊലീസിനു കൈമാറി.

error: Content is protected !!