വാഹനാപകടം ; അമൽ ജ്യോതി കോളേജ് വിദ്യാർത്ഥി മരണപെട്ടു .

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈൽ മേരി ക്യുൻസ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ , സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരണപെട്ടു . കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥി, പെരുവന്താനം സ്വദേശി അമൽ ഷാജി കുളത്തുങ്കൽ (21) ആണ് മരണപ്പെട്ടത് . പിതാവ് ഷാജി കെ എം, മാതാവ് : റസീന ഷാജി. നിലവിൽ പാറത്തോട്ടിൽ വാടകയ്ക്ക് താമസിച്ചുവരുന്നു.

വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് നടക്കേണ്ട ഇന്റർണൽ എക്സാമിൽ പങ്കെടുക്കുവാൻ വീട്ടിൽ നിന്നും കോളേജിലേക്ക് ആക്ടിവ സ്‌കൂട്ടറിൽ പോകുന്ന വഴിക്കാണ് അപകടത്തിൽ പെട്ടത് . റോഡിൽ മുൻപിൽ പോയ ബസ്സിനെ മറികടക്കുവാൻ ശ്രമിക്കവേ , എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു . അപകടത്തിൽ ഗുരുതര പരിക്കേറ്റ അമൽ ഷാജി അപകട സ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു.

.

അപകടത്തിൽ പൂർണമായും തകർന്ന സ്‌കൂട്ടർ
error: Content is protected !!