KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ ഫോറസ്റ്റ് ഓഫിസർക്ക് കടിയേറ്റു.

കണമല : ഫോറസ്റ്റ് ഓഫിസിനടുത്ത് വീടിനോട് ചേർന്ന് കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വലതു കയ്യിൽ പെരുമ്പാമ്പിന്റെ കടിയേറ്റ് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർക്ക് പരിക്ക്. ഈ സമയം അതുവഴി വന്ന എരുമേലി പഞ്ചായത്തിന്റെ പാലിയേറ്റീവ് സംഘം പ്രഥമ ശുശ്രൂഷ നൽകി.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ എയ്ഞ്ചൽവാലിയിൽ എഴുകുംമണ്ണ് ഫോറസ്റ്റ് ഓഫിസിന് അടുത്താണ് സംഭവം. ഫോറസ്റ്റ് ഓഫിസർ ജയകുമാറിനാണ് പരിക്കേറ്റത്. ഓഫിസറെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുമ്പാമ്പിനെ പിടികൂടി ചാക്കിനുള്ളിൽ ആക്കി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് കടിയേറ്റത്. പഞ്ചായത്തിന്റെ പാലിയേറ്റീവ് സംഘത്തിലെ മേറീന ജോർജ്, ഷിജോ ചെറുവാഴക്കുന്നേൽ, ആശാ പ്രവർത്തക സൂസമ്മ എന്നിവർ ചേർന്ന് ആണ് പ്രഥമ ശുശ്രൂഷ നൽകിയത്.

error: Content is protected !!