KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയ പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

കാഞ്ഞിരപ്പള്ളി : കൊല്ലം-തേനി ദേശീയ പാതയിൽ പാറത്തോട് പൊടിമറ്റത്ത് എസ്. ഡി കോളജിന് സമീപം റോഡിനു കുറുകെ വൻമരം വീണ് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. 11.30 മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലം കൂറ്റൻമരം കടപുഴകി വീഴുകയാണുണ്ടായത്. തത്സമയം വാഹനങ്ങളൊന്നും കടന്നു വരാതിരിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.

ഉടൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും പോലീസും, അഗ്നിശമന സേനാധികൃതരും , നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

error: Content is protected !!