KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്ക്കൂൾ ബാഗുകൾ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി : കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ദർശന അക്കാദമിയുടെ നേതൃത്വത്തിൽ പാറത്തോട് പഞ്ചായത്തിലെ 30 നിർധനരായ കുട്ടികൾക്കു് സ്കുൾ ബാഗുകൾ വിതരണം ചെയ്തു.

അക്കാഡമി ഡയറക്ടർ ഫാ. സോണിയിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ ബാഗുകൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് ജിജി ഫിലിപ്പ്, അംഗങ്ങളായ ഡയസ് കോക്കാട്ട്, സിന്ധു മോഹനൻ, കെ പി സുജീലൻ, ടി രാജൻ, സോഫി ജോസഫ്, ഷാലിമ ജയിംസ് എന്നിവർ സംസാരിച്ചു.

error: Content is protected !!