റോഡ് തകർന്നിട്ട് മാസങ്ങൾ
മണിമല ∙ മുണ്ടോലിക്കടവ്–മൂങ്ങാനി–മണിമല റോഡ് തകർന്നിട്ടു മാസങ്ങൾ പിന്നിടുന്നു. 2 കിലോമീറ്റർ ദൂരമാണ് തകർന്നത്. 2018ലാണ് മണിമലയെയും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മുണ്ടോലിക്കടവ് പാലം നിർമിച്ചത്. മന്ത്രി ജി.സുധാകരനാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പാലം കഴിഞ്ഞ് മൂങ്ങാനിയിലൂടെ മണിമലയിൽ എത്താനുള്ള എളുപ്പ മാർഗമായ റോഡാണ് തകർന്നത്.