KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാഭ്യാസ സമുച്ചയങ്ങളുടെ തറക്കല്ലിടൽ ഏഴിന്

മുണ്ടക്കയം ∙ ഹിദായ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെംബ്ലി കേന്ദ്രമായി പ്രവർത്തനം തുടങ്ങുന്ന വിദ്യാഭ്യാസ സമുച്ചയങ്ങളുടെ തറക്കല്ലിടൽ ജൂലൈ ഏഴിന് വൈകിട്ട് നാലിനു നടക്കും. പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ശിലാസ്ഥാപന കർമം നിർവഹിക്കും. ഇതിനു മുന്നോടിയായി പ്ലാനിങ് ബോർഡ് യോഗം ഫൗണ്ടേഷൻ ചെയർമാൻ നൗഷാദ് വെംബ്ലിയുടെ അധ്യക്ഷതയിൽ ചേർന്നു.

പ്ലാനിങ് ബോർഡ് ചെയർമാൻ അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ ജിയാഷ് കരിം മുഖ്യ പ്രഭാഷണം നടത്തി. ഉബൈദുല്ലാ അസ്ഹരി, അയൂബ് ഖാൻ കാസിം, നാഗൂർ മീരാൻ സാഹിബ്, ഒ.കെ.അബ്ദുൽ സലാം, പരീത് ഖാൻ കറുത്തൊരുവീട്, ഷിഹൈബ് അലി അഹ്സൻ, സഫ്വാൻ അൽ അദനി, സൽമാർ അസ്ഹരി, മുഹമ്മദ് ഷാൻ, മുഹമ്മദ് റോഷൻ, കെ.ഇസ്മായിൽ, നവാസ് പുളിക്കൽ, പി.എച്ച്.നാസർ, അനസ് മുഹമ്മദ്, ഒ.എം.നിസാം, പി.എം.ഇബ്രാഹിം, കെ.കെ.നൗഷാദ്, പി.എ.അസീസ്, പി.എം.ഹനീഫ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!