KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹിദായ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനവും സൗഹൃദ സംഗമവും

മുണ്ടക്കയം ∙ ഹിദായ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലയോര മേഖലയിൽ ആരംഭിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനവും സൗഹൃദ സംഗമവും ഞായറാഴ്ച നടക്കും. 4.30ന് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തും.

മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിദായ പ്ലാനിങ് ബോർഡ് ചെയർമാൻ അസീസ് ബഡായിൽ അധ്യക്ഷത വഹിക്കും. സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തും. മറ്റു പദ്ധതികൾ ഡീൻ കുര്യാക്കോസ് എംപി, ആന്റോ ആന്റണി എംപി, വാഴൂർ സോമൻ എംഎൽഎ, കെ.ജെ.തോമസ്, കെ.ടി.ബിനു, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ നിർവഹിക്കും.

error: Content is protected !!