കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്

കാഞ്ഞിരപ്പള്ളി: അധ്യാപകദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തി ൽ ഷർട്ടിൽ ടൂർണമെന്റ് നടത്തപ്പെടുന്നു. നാളെ രാവിലെ 8 മണിക്ക് കാഞ്ഞിരപ്പള്ളി, വിഴിക്കത്തോട്ടിലുള്ള ചാക്കോസ് ബാഡ്മിന്റൻ ഇൻഡോർ കോർട്ടിൽ മത്സരങ്ങൾ ആരംഭിക്കും. കേരള സ്റ്റേറ്റ് സ്പോർട്സ് മുൻ ഓർഗനൈസർ ചാക്കോ ജോസഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.

ടൂർണമെന്റ് ജേതാക്കൾക്ക് കോട്ടയം ദർശന അക്കാദമി സ്പോൺസർ ചെയ്യുന്ന 5000 രൂപയും മാനേജേഴ്സ് കപ്പ് ഏവറോളിങ്ങ് ട്രോഫിയും, റണ്ണേഴ്സിന് കട്ടപ്പന എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി സ്പോൺസർ ചെയ്യുന്ന 4000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് പൊൻകുന്നം ടീച്ചേഴ്സ് സൊസൈറ്റി സ്പോൺസർ ചെയ്യുന്ന 2000 രൂപയും ട്രോഫിയും, പങ്കെടുക്കന്നവർക്കെല്ലാം സമാശ്വാസ സമ്മാനങ്ങളും ലഭിക്കും .

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും മത്സരത്തിൽ പങ്കെടുക്കും.കോട്ടയം ദർശന അക്കാദമി ഡയറക്ടർ ഫാ.സോണി എംബ്രായിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.സിജു കൊച്ചുവീട്ടിൽ, ഗിൽഡ് പ്രസിഡണ്ട്‌ വിൻസെന്റ് ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ഡോമിനിക് ആയിലൂപറമ്പിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

error: Content is protected !!