ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലേ.. ഭർത്താവ് മരിച്ച് 15-ാം നാൾ ഭാര്യയും മരിച്ചു..
കാഞ്ഞിരപ്പള്ളി: ഭർത്താവ് മരിച്ചതിന്റെ 15 മത്തെ ദിവസം ഭാര്യയും മരിച്ചു. ചേനപ്പാടി ചിറ്റടി ലെയ്നിൽ പാട്ടാളിൽ കെ പി പത്മജകുമാരി (78) വെള്ളിയാഴ്ച പുലർച്ചേയാണു് നിര്യാതയായത് . ഇവരുടെ ഭർത്താവ് തമിഴ്നാട് വൈദ്യുതി ബോർഡിലെ റിട്ട. ഉദ്യോഗസ്ഥനും സിപിഐഎം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റി മുൻ അംഗമായിരുന്ന എൻ. എ. ശശിധരൻ രണ്ടാഴ്ച മുമ്പാണ് മരിച്ചത്.
പത്മജകുമാരിയുടെ സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.
മക്കൾ: കിഷോർ കുമാർ (ഈറോഡ്), സുധീർ പട്ടാളിൽ (യുഎസ്എ), കവിതാ ശശിധരൻ, സംഗീത ശശിധരൻ.
മരുമക്കൾ: അപർണ്ണ (ഈറോഡ് ‘), സ്വപ്ന (യുഎസ്എ), സജീവ് (ഒമാൻ), ജെ സജി (പാമ്പാടി)