KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഭിമാനമായി അലോഷ്യസ് ജോജു.

എരുമേലി : ഡിസ്ക്സ് ത്രോയിൽ നേട്ടവുമായി കണ്ണിമല പഴൂർ വടക്കേടത്ത് ജോജു മാത്യു – ശാലിനി ദമ്പതികളുടെ മകനൻ അലോഷ്യസ് ജോജു നാടിന്റെ അഭിമാനമായി.

കോട്ടയം ഈസ്റ്റ് സബ് ജില്ലാ സ്‌കൂൾ ഒളിംപിക്‌സിൽ സീനിയർ ഡിസ്ക്സ്ത്രോയിൽ ഒന്നാം സ്ഥാനവും, കോട്ടയം റവന്യൂ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടിയ അലോഷ്യസ് ജോജുവിന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ഒളിംപിക്‌സിൽ മത്സരിക്കാൻ യോഗ്യത ലഭിച്ചിരിക്കുകയാണ്.

അലോഷ്യസ് ജോജു കളത്തിപ്പടി ഗിരിദീപം ബഥനി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്.

error: Content is protected !!