KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശ്രീ ശബരീശ കോളേജിന് യൂണിവേഴ്സിറ്റി പരീക്ഷയിൽ നൂറ് ശതമാനം വിജയം

മുണ്ടക്കയം: എം. ജി യൂണിവേഴ്സിറ്റി ആറാം സെമെസ്റ്റർ പരീക്ഷാ ഫലം വന്നപ്പോൾ ശ്രീ ശബരീശ കോളേജിലെ ബി. എ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥികൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ഡിപ്പാർട്ട്മെന്റ് തല മെന്റർഷിപ്പ്, പിയർ ഗ്രൂപ്പ്‌ ട്യൂട്ടറിങ്, ദേശീയ അന്തർ ദേശീയ അക്കാഡമിക് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവ വിജയ ശതമാനം ഉയർത്താൻ സഹായിച്ചു
ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ മാനേജ്മെന്റിന്റെ നിയന്ത്രണത്തിലുള്ള എയ്ഡഡ് കോളേജാണ് ശ്രീ ശബരീശ കോളേജ് . മുണ്ടക്കയത്തിന് സമീപം മുരിക്കുംവയലിൽ 2017 ൽ സ്ഥാപിതമായ കോളേജാണിത്.

error: Content is protected !!