KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂട്ടിക്കല്‍ തേന്‍പുഴയിൽ പുലിയെന്നു സംശയിക്കുന്ന മൃഗത്തെ കണ്ടതായി നാട്ടുകാർ

മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിന്‍റെ ഉറുമ്പിക്കരയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെ കൂട്ടിക്കല്‍ പഞ്ചായത്തിലെ തേൻപുഴയിലും പുലിയെ കണ്ടതായി നാട്ടുകാർ.കഴിഞ്ഞ ദിവസം രാത്രിയിലാണ് പുലിയോടു സാദൃശ്യമുള്ള ജീവിയെ തേൻപുഴ ജംഗ്ഷനു സമീപം കണ്ടതായി പ്രദേശവാസി വെളിപ്പെടുത്തിയത്.
പുലര്‍ച്ചെ 1.30ഓടെ വീടിനു പുറത്തേക്കിറങ്ങിയ സമീപവാസിയാണ് പുലിയെന്നു സംശയിക്കുന്ന മൃഗത്തെ കണ്ടതായി പറയുന്നത്. വീടിനു മുന്‍വശത്തെ തൂക്കുപാലം റോഡിലൂടെ മൃഗം നടന്നുപോകുന്നതായാണ് കണ്ടത്. മൃഗത്തെ കണ്ടു ഭയന്ന ഇദ്ദേഹംവീടിനുള്ളില്‍ കയറുകയായിരുന്നു. ഈ പ്രദേശത്തെ നിരവധി റബർത്തോട്ടങ്ങള്‍ ടാപ്പിംഗ് നടക്കാതെ കാടു മൂടിയ നിലയിലാണ്. മുൻപ് ഇവിടെ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമായിരുന്നു. എന്നാല്‍, ഇവിടെ പുലിയെ കണ്ടതായി പറയുന്നത് ആദ്യമായിട്ടാണ് എന്നാണ് നാട്ടുകാർ പറയുന്നു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ കാടുപിടിച്ചു കിടക്കുന്ന റബർത്തോട്ടങ്ങള്‍ വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്കു പരാതി നല്‍കിയിട്ടുണ്ട്.
തേൻപുഴയിൽ പുലിയെ കണ്ടതായി പറയുന്നത്. ഇതു ജനങ്ങളില്‍ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
വിവരമറിഞ്ഞ് വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തി, കൂട്ടിക്കല്‍, പറത്താനം, മുണ്ടക്കയം മേഖലകളിൽ നിരവധി റബർത്തോട്ടങ്ങള്‍ ടാപ്പിംഗ് നടക്കാതെ കാടുമുടിക്കിടക്കുന്നതു കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം വർധിക്കാൻ കാരണമായിരിക്കുകയാണ്.

error: Content is protected !!