KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ “പോരാളികളുടെ സംഗമം” നടന്നു.

കാഞ്ഞിരപ്പള്ളി : അടിയന്തിരാവസ്ഥ കാലത്ത് പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി രാഷ്ട്രീയ വാർത്തകൾ ഒഴിവാക്കി ജനാധിപത്യ വ്യവസ്ഥിതിയെ കുഴിച്ചു മുടുകയായിരുന്നുവെന്ന് സിപിഐ എംന്റെ മുതിർന്ന നേതാവ് കെ ജെ തോമസ് പറഞ്ഞു.

അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി യിൽ നടന്ന പോരാളി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. ജെ. തോമസ് . അടിയന്തിരാവസ്ഥ കാലത്ത് സി പി ഐ എം ന്റെ നേതാക്കളേയും പ്രവർത്തകരേയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. എൻജിനീയറിംഗ് വിദ്യാർത്ഥി രാജനെ ഉരുട്ടി കൊന്നു. കെ ജെ തോമസ് പറഞ്ഞു.

സീതാറാം യച്ചൂരിഭവനിൽ നടന്ന സംഗമത്തിൽ പി എസ് സുരേന്ദ്രൻ അധ്യക്ഷനായി. അടിയന്തിരാവസ്ഥ കാലത്ത് മർദ്ദനം ഏറ്റു വാങ്ങിയ കെ ജെ തോമസ്, പി എൻ പ്രഭാകരൻ, വി പി ഇസ്മായിൽ, വി പി ഇബ്രാഹീം, പി സി ഉലഹന്നാൻ, വി ആർ സനാതനൻ നായർ ,വി എ ചന്ദ്രൻ, പി കെ കരുണാകര പിള്ള, പി കെ അബ്ദുൽ കരീം, ജേക്കബ് ജോർജ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ സംഗമത്തിൽ പങ്കുവച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജ്ജുകുട്ടി, കാഞ്ഞിരപള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, സജീൻ വട്ടപള്ളി എന്നിവർ സംസാരിച്ചു.

error: Content is protected !!