എരുമേലി ടൗണിനു സമീപം പുതിയ പാറമട ; ഹിയറിങ്ങിൽ എതിർപ്പുമായി നാട്ടുകാർ..
എരുമേലി ടൗണിനു സമീപം പുതിയ ഒരു പാറമട കൂടി ആരംഭിക്കുന്നതിനെ ഭൂരിഭാഗം നാട്ടുകാരും എതിർത്തുവെങ്കിലും, കുറച്ചുപേർ അനുകൂലിച്ചും രംഗത്തെത്തി . എരുമേലി ഗ്രമ പഞ്ചായത്ത് 19-ാം വാർഡിൽ ചെമ്പകപ്പാറയിൽ ആരംഭിക്കുന്ന പുതിയ പാറമടയുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പൊതുജന ഹിയറിങ്ങിൽ ആണ് നാട്ടുകാരും വിവിധ സംഘടനകളും അഭിപ്രായം വ്യക്തമാക്കിയത്.
പാറമട സ്ഥാപിക്കരുത് എന്ന നിലപാടാണ് സിപിഎം, ബിജെ പി, മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ സംഘടനകൾ മുന്നോട്ടു വച്ചത്. പാറമട ആരംഭിച്ചാൽ ശക്തമായ സമരം ആരംഭിക്കുമെന്നു ഡിവൈഎഫ്ഐ മുന്നറിയി പ്പ് നൽകി.
പാറമടകളിൽ കെട്ടിക്കിടന്ന വെള്ളം മുൻപ് മഴക്കാലത്ത് മലവെള്ളം പോലെ ഒഴുകി ഒട്ടേറെ കുടുംബങ്ങൾക്ക് ഭീഷണി ആയിരുന്നു. സമീപവാസികളെ അന്ന് സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചിരു ന്നു. ഇതേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതായി മഹല്ലാ ജമാ അത്ത് പ്രസിഡൻ്റും സ്കൂൾ മാനേജരുമായ നാസർ പനച്ചിയും സെക്രട്ടറി മിഥുലാജ് മുഹമ്മദും പറഞ്ഞു.
നിലവിൽ ഒരു കിലോമീറ്ററിനു ള്ളിൽ 3 പാറമടകളാണ് ഉള്ളത്. നിർദിഷ്ട പാറമടയുടെ സമീപമാ ണ് ജല അതോറിറ്റിയുടെ ശുദ്ധ ജല ടാങ്ക് സ്ഥിതി ചെയ്യുന്നത്. പാറ പൊട്ടിക്കുന്നതിന്റെ സ്ഫോടനം ശുദ്ധജല ടാങ്കിനു ഭീഷണിയാണ്. നിലവിലുള്ള പാറമടകൾ ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. പാറമടകൾ മൂലം ശുദ്ധജല സ്രോതസ്സുകൾ മലിനമാകുകയാണ്. പാറമടയിൽ കെട്ടിക്കിടക്കുന്ന ജലം ജലബോംബ് പോലെ ഭീഷണിയാണ്. പാറ പൊട്ടിക്കുന്നതു മൂലം ഉണ്ടാകുന്ന പൊടി ജനങ്ങളെ രോഗികളാക്കുന്നു.
പാറമട വരുന്നത് തൊഴിൽ സാധ്യത വർധിപ്പിക്കുമെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്. സമീപവാസികളായ ഒട്ടേറെപ്പേർക്ക് ജോലി ലഭ്യമാക്കും. സമീപ മേഖലകൾക്ക് പാറമട ഭീഷണിയില്ല. മുൻപ് പാറമടകൾ ആരംഭിച്ചപ്പോൾ മിണ്ടാതിരുന്നവരാണ് ഇപ്പോൾ എതിർപ്പുമായി വന്നിരി ക്കുന്നത്. പാറമട തുടങ്ങുന്നതിനെ അനുകൂലിക്കുന്നവരിൽ ചിലർ തങ്ങളുടെ സ്ഥലം പാറമട സ്ഥാപിക്കുന്നവർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.
