എട്ടുനോമ്പാചരണം: കാഞ്ഞിരപ്പള്ളി അക്കരപപള്ളിയിൽ കൊടിയേറി.
കാഞ്ഞിരപ്പള്ളി : സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയ പള്ളിയിൽ (അക്കര പള്ളി ) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനു ഒരുക്കമായുള്ള എട്ടുനോമ്പാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് കൊടിയേറി. വൈകിട്ട് 4ന് കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ. ഡോ.കുര്യൻ താമരശ്ശേരി കൊടിയേറ്റ് നിർവഹിച്ചു., തുടർന്ന് ആഘോഷമായ പരിശുദ്ധ കുർബാനയും ലദീഞ്ഞും നൊവേനയും നടന്നു.
നാളെ മുതൽ 8 വരെ തീയതികളിൽ രാവിലെ 5.00, 6.30, 8.15, 10.00, ഉച്ചയ്ക്ക് 12.00, 2.00, വൈകിട്ട് 4.30, രാത്രി 7.00 എന്നീ സമയങ്ങളിൽ കുർബാന നടക്കും . തിരുനാൾ ദിവസങ്ങളിൽ വൈകിട്ട് 6.15ന് പള്ളിക്ക് ചുറ്റും ജപമാല പ്രദക്ഷിണം നടത്തും. നാളെ വൈകിട്ട് 4.30ന് കല്യാൺ രൂപത നിയുക്ത ആർച്ച് ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, 4ന് വൈകിട്ട് 4.30ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, 7ന് വൈകിട്ട് 4.30ന് മാർ മാത്യു അറയ്ക്കൽ, 8ന് വൈകിട്ട് 4.30ന് മാർ ജോസ് പുളിക്കൽ എന്നിവർ കുർബാനയർപ്പിക്കും. തിരുനാൾ ദിവസങ്ങളിൽ കഴുന്ന്, സമർപ്പണം എന്നീ നേർച്ചകൾ നടത്തുന്നതിനും നേർച്ചക്കഞ്ഞി ലഭിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും 11 മണി മുതൽ നേർച്ചകഞ്ഞി കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ് .
