KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അന്തർസംസ്ഥാന റോൾ ബോൾ 2025 ചാമ്പ്യൻഷിപ്പിൽ മിന്നും വിജയവുമായി സഹോദരങ്ങൾ ..

കാഞ്ഞിരപ്പള്ളി : തമിഴ്നാട് നാമക്കൽ വെച്ചു നടന്ന സൗത്ത്സോൺ മിനി ബോയ്സ് റോൾ ബോൾ 2025 ചാമ്പ്യൻഷിപ്പിൽ സുവർണ വിജയം കരസ്ഥമാക്കിയ കേരള സംസ്ഥാന ടീമിനു വേണ്ടി മത്സരിച്ച വിജയിച്ച ഡാനിയലും ഡിയോണും പാറത്തോട് പലപ്ര സ്വദേശികൾ. ഡാനിയേൽ സംസ്ഥാന അണ്ടർ 11 വയസ്സ് വിഭാഗത്തിലും, ഡിയോൺ അണ്ടർ 9 വയസ്സ് വിഭാഗത്തിലുമാണ് മത്സരിച്ചത്.

ഇവർ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ്‌ പബ്ലിക് സ്‌കൂളിലെ 3 ആം ക്ലാസ്സ് 5 ആം ക്ലാസ്സ്‌ വിദ്യാർത്ഥികളാണ്. പാലപ്ര കാലായിൽ ലിബിൻ – ജിനി ദമ്പതികളുടെ മക്കളാണിവർ. ലിബിൻ കപ്പലിൽ മെക്കാനിക്കൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്നു . ഭാര്യ ജിനി സൗദിയിൽ നേഴ്സ് ആയിരുന്നു.

കഴിഞ്ഞ കോവിഡിന്റെ സമയത്ത് ഡാനിയലും ഡിയോണും , പിതാവ് ലിബിന്റെ ശിക്ഷണത്തിൽ സ്കേറ്റിംഗ് പരിശീലനം തുടങ്ങുകയും, പിന്നീട് റോൾ ബോൾ പഠനത്തിലേക്ക് മാറുകയുമായിരുന്നു . കോവിഡ് കാലം കഴിഞ്ഞപ്പോൾ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്‌കൂളിൽ പഠനത്തോടൊപ്പം സ്കേറ്റിംഗ് പരിശീലനവും തുടരുകയായിരുന്നു . പിന്നീട് ഇരുവരും കാഞ്ഞിരപ്പളളി കുന്നുംഭാഗം സ്‌കൂളിലേക്ക് തുടർ പഠനത്തിനായി പോവുകയായിരുന്നു . സ്‌കൂൾ തലത്തിലും , ജില്ലാ തലത്തിലും മികവ് തെളിയിച്ചതോടെ കേരള സംസ്ഥാന ടീമുകളുടെ ഭാഗമാകുവാൻ സാധിച്ചു .

നാടിന്റെ അഭിമാനമായ ഇരുവരെയും പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വീട്ടിലെത്തി അഭിനന്ദിച്ചു .

error: Content is protected !!