KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശാന്തിനികേതൻ ആശുപത്രി സുവർണ്ണ ജൂബിലി നിറവിൽ..

പൊൻകുന്നം: ശാന്തിനികേതൻ ആശുപത്രിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുജനാരോഗ്യ ബോധവത്ക്കരണം, സേവന പ്രവർത്തനങ്ങൾ, സാംസ്കാരിക സംഗമങ്ങൾ തുടങ്ങി ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 11 ന് മൂന്ന് മണിക്ക് ആന്റോ ആന്റണി എം പി അദ്ധ്യക്ഷത വഹിക്കുന്ന യോഗം ഗവർമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ. രാജു , ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് സി ആർ ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, രാജീവ് കുമാർ , ഡോ. മാധവി എം വേണുഗോപാൽ , ഡോ. ഗോപി , ഡോ. ലക്ഷ്മി ഗോപി, റ്റോമി ഡൊമിനിക് എന്നിവർ പ്രസംഗിക്കും.

error: Content is protected !!