പാറത്തോട് പഞ്ചായത്തിൽ പാറമടകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തമാകുന്നു
ഇടക്കുന്നം : പാറത്തോട് പഞ്ചായത്തിൽ ഒൻപതാം വാർഡിൽ നാലോളം പാറമടകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തമാകുന്നു. അതിൽ ഒരു പാറമടയ്ക്ക് അനുവാദം നേടുന്നതിനുള്ള പ്രക്രിയയുടെ അവസാനഘട്ടത്തിൽ ആണ് നിലവിൽ എന്നാണ് അറിയുന്നത് . പാറമട തുടങ്ങിയാൽ 9 , 12 , 13 (ഇടക്കുന്നം , പാലമ്പ്ര , കാരികുളം) വാർഡുകളിലെ താമസക്കാരെയാണ് കാര്യമായി ബാധിക്കുന്നത് എന്ന് പ്രദേശവാസികൾ പറഞ്ഞു . പ്രദേശവാസികളുടെ സാധാരണ ജീവിതം താറുമാറാക്കുന്ന ഇത്തരം പ്രവർത്തികളിൽ നിന്നും പിന്മാറണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു. പാറമട പ്രതിരോധ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി ഇടക്കുന്നം CSI പാരിഷ് ഹാളിൽ ആലോചന യോഗം ചേർന്നു .
