നിർധന കിടപ്പ് രോഗികൾക്ക് ബെഡുമായി കണമല ബാങ്ക് .
കണമല: കിടപ്പിലായി ചികിത്സയിൽ കഴിയുന്നവർ പരിചരണത്തിന് സഹായകമാകുന്ന ബെഡ് വാങ്ങാൻ സാമ്പത്തിക പ്രയാസം മൂലം ബുദ്ധിമുട്ടുകയാണെങ്കിൽ, അവർക്ക് ആശ്വാസമേകുവാൻ കണമല സർവീസ് സഹകരണ ബാങ്കുണ്ട്. ആവശ്യം കഴിഞ്ഞു ബെഡ് തിരികെ ബാങ്കിൽ എൽപ്പിക്കണമെന്ന വ്യവസ്ഥ പ്രകാരം ബാങ്കിൽ നിന്ന് ബെഡ് ലഭിക്കും. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ബാങ്ക് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി നിർവഹിച്ചു.
പാലാ മാർ സ്ലീവ മെഡിസിറ്റിയുമായി ചേർന്ന് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി, ന്യൂറോളജി, പീഡിയാട്രിക്, ശ്വാസകോശ ,ഫിസിഷ്യൻ വിഭാഗങ്ങളിൽ നിന്ന് വിദഗ്ധരായ ഡോക്ടർമാർ പങ്കെടുത്തു. ബാങ്ക് പ്രസിഡൻ്റ് അഡ്വ ജോബി ജോസ്, സെക്രട്ടറി താര ബിനോ എന്നിവർ പ്രസംഗിച്ചു.
