KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബിടെക് എൻജിനീയർ പശുവളർത്തലിൽ കഴിവ് തെളിയിച്ചു ..

കാഞ്ഞിരപ്പള്ളി : യോഗ്യത ബിടെക് മെക്കാനിക്കൽ എൻജിനീയർ, മാതാപിതാക്കളുടെ പശു വളർത്തലിൽ താൽപര്യം മൂത്തതോടെ നല്ല വരുമാനമുണ്ടായിരുന്ന ജോലി രാജിവെച്ച് ഇപ്പോൾ പശുക്കളുടെ ഫാം നടത്തുന്നു.
കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് മേച്ചേരിൽ ആബിദ് ഷാജഹാൻ എന്ന യുവാവാണ് കാഞ്ഞിരപ്പള്ളി കൊരട്ടിയിൽ 32 സെൻറ്റ് സ്ഥലം സ്വന്തമായി വാങ്ങി 15 പശുക്കളേയും ഒപ്പം കൂട്ടി ഫാം പ്രവർത്തിപ്പിക്കുന്നത്. നാലു വർഷം മുമ്പ് ആരംഭിച്ച പശു വളർത്തൽ ഫാം വാടക സ്ഥലത്താണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ കാഞ്ഞിരപ്പള്ളി – എരുമേലി റോഡിലെ കൊരട്ടി – വെട്ടിക്കാപ്പള്ളി റോഡിലാണ് ഫാം പ്രവർത്തിക്കുന്നത്.

ദിനംപ്രതി 160 -200 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. എരുമേലി- മുണ്ടക്കയം റോഡിലെ ചരളയിൽ പ്രവർത്തിക്കുന്ന സ്വന്തം ഔട്ട്ലെറ്റിൽ പാൽ, തൈര്, നെയ്യ്, ഇതര പാൽ ഉൽപന്നങ്ങൾ എന്നിവ വിൽക്കും. ബാക്കി വരുന്ന പാൽ സൊസൈറ്റിക്ക് കൈമാറും. എല്ലാ ദി വസവും പുലർച്ചേ നാലിന് പശുക്കളെ എല്ലാം കുളിപ്പിക്കും. ഇതിനു ശേഷമാണ് കറവ നടത്തുക. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടു കൂടി ഇത് തുടരും. പശുക്കളെ കറക്കാനും കുളിപ്പിക്കാനും പശുക്കൾക്ക് പുല്ലു തിന്നു വാനും വെള്ളം കുടിക്കുവാനും ആധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പശുക്കൾക്ക് സംഗീതം ആസ്വദിക്കാനും അവസരമുണ്ട്.

പശു വളർത്തലിനും ഫാം നിർമ്മാണത്തിനും ക്ഷീരവികസനവകുപ്പ്, വ്യവസായ വകുപ്പ് ഖാദി ബോർഡ് എന്നിവരുടെ സാമ്പത്തിക- സഹായ സേവനങ്ങൾ വളരെ ത്വരിതഗതിയിൽ ലഭിച്ചതായി ആബിദ് ഷാജഹാൻ പറഞ്ഞു. വരുംകാലങ്ങളിൽ ഫാമിന്റെ പ്രവർത്തനം വിപുലിക്കരിക്കുവാൻ പരിപാടിയുള്ളതായി ആബിദ് പറഞ്ഞു. മാതാപിതാക്കളായ ഷാജി ജബ്ബാർ, അൻസൽന, ഭാര്യ പാരിസ എന്നിവർ പ്രോൽസാഹനവുമായി സജീവമായി രംഗത്തുള്ളതാണ് ആബിദിന്റെ പ്രേരകശക്തി .

error: Content is protected !!