തുമരംപാറ ഗവൺമെന്റ് എൽ.പി. സ്കൂളിന് പ്രിന്റർ നൽകി
എരുമേലി : കുറെ വർഷങ്ങളായി ഗ്രാമപഞ്ചായത്തിലും മറ്റു സ്ഥാപനങ്ങളിലും അപേക്ഷ നൽകിയിട്ടും ഒരു പ്രിന്റർ ലഭിക്കാതീരുന്ന തുമരംപാറ ഗവൺമെന്റ് എൽ.പി സ്കൂളിന് പ്രിന്റർ നൽകി കോൺഗ്രസ് നേതാക്കൾ, സ്കൂളിന്റെ ഈ അത്യാവശ്യം വാർഡ് കോൺഗ്രസ് നേതാക്കൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ അറിയിക്കുകയും ഉടൻ തന്നെ അദ്ദേഹം ഇടപെടുകയും കെ.എസ്‍. യു മുൻ എം.ഇ.എസ് കോളേജ് പ്രസിഡന്റ് ആയിരുന്ന സോണി ടി ജോൺ തട്ടാംപറമ്പിൽ അദ്ദേഹത്തിന്റെ അമ്മയുടെ ഓർമ്മയ്ക്കായി ഒരു പ്രിന്റർ സ്കൂളിന് സ്പോൺസർ ചെയ്യുകയും ചെയ്തു. സ്കൂൾ പി.ടി എ അംഗങ്ങളുടെ സാന്നിധ്യത്തിൽ പി.|ടി.എ പ്രസിഡന്റ് രമ്യ സുനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കര പ്രിന്റർ സ്കൂളിന് കൈമാറി.
ഹെഡ്മാസ്റ്റർ സുരേഷ് കുമാർ എൻ കെ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷഹീം വിലങ്ങുപാറ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രകാശ് പള്ളിക്കൂടം ബിനോയ് ഇലവുങ്കൽ.ജോസ് ഇളയാനിതോട്ടം, ജോയി വെൺമാന്തറ, ഷാനവാസ് ചരളശ്ശേരിൽ, സജയൻ പതാലിൽ,സ്കൂൾ അധ്യാപകരായ ഷിനോ ജോസഫ്,നിഷ്ഠ എസ്,അനിത പി വി, വിജിത സുഭാഷ്, സഫീന,അഞ്ചനാ പി അരുൺ. അൻവർഷാ കെ എം, അബു സലിം, അർഷദ് നജീബ്. തുടങ്ങിയവർ പ്രസംഗിച്ചു.
