എരുമേലിയിൽ രാസമാലിന്യ ജലം തോട്ടിലൂടെ ..
എരുമേലി : രാസമാലിന്യ ജലം പാറമടയിൽ നിന്നും വൻ തോതിൽ തോട്ടിലേക്ക് ഒഴുക്കിവിട്ടെന്ന് പരാതിയുമായി നാട്ടുകാർ. എരുമേലി ചരള ഭാഗത്ത് കൊച്ചുതോട്ടിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആണ് വെളുപ്പ് നിറത്തിൽ വെള്ളം ഒഴുകിയത്.
സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പിൽ പരാതി ലഭിച്ചിട്ടില്ലന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചിട്ടും അധികൃതർ നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞയിടെയും ഇതേനിലയിൽ മലിന ജലം എരുമേലി ടൗണിലൂടെയുള്ള കൊച്ചുതോട്ടിലൂടെ ഒഴുകിയിരുന്നു. ഈ സംഭവത്തിൽ പരാതി ലഭിച്ചിട്ടും നടപടികൾ ഉണ്ടായില്ലന്ന് നാട്ടുകാർ പറഞ്ഞു.
