KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗൂഗിൾ മാപ്പ് പണികൊടുത്തു ; ടാങ്കർ ലോറി പറമ്പിൽ കുടുങ്ങി

പൊൻകുന്നം : ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച ടാങ്കർ ലോറി വഴിതെറ്റി പറമ്പിൽ ചെളിയിൽ കുടുങ്ങി. ഇളങ്ങുളം രണ്ടാം മൈലിനു സമീപം ചെളി നിറഞ്ഞ പറമ്പിൽ കുടുങ്ങിയ ലോറി ജെസിബി ഉപയോഗിച്ച് കെട്ടിവലിച്ചു റോഡിലെത്തിച്ചു. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനെത്തിയ ടാങ്കർ ലോറിയാണ് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ എത്തേണ്ട വീടിനു പകരം മറ്റൊരാളുടെ പറമ്പിലെത്തി കുടുങ്ങിയത്.

ചേർത്തലയിൽ നിന്ന് കൂരാലി വഴി പൊൻകുന്നം-പാലാ റോഡിലെത്തിയ ടാങ്കർലോറി ചൊവ്വാഴ്ച മൂന്നരയോടെയാണ് വഴിതെറ്റി കുടുങ്ങിയത്. കൊപ്രാക്കളം ആശുപത്രിയുടെ അരികിലൂടെയുളള വഴിയിലെ ഒരു വീട്ടിലെത്തേണ്ട സംഘം അര കിലോമീറ്റർ മുൻപ് രണ്ടാംമൈൽ കവലയിൽ നിന്ന് പനമറ്റം റോഡിലേക്ക് ഗൂഗിൾമാപ്പ് തെറ്റായ ദിശ കാണിച്ചതോടെ കയറി. ഇളങ്ങുളം മുത്താരമ്മൻ കോവിലിന്റെ അരികിലൂടെയുള്ള റോഡിലൂടെ എത്തിയ ലോറിക്കുമുൻപിൽ വഴി തീർന്ന് ചെളിനിറഞ്ഞ പറമ്പിൽ ചക്രങ്ങൾ പുതഞ്ഞ് കുടുങ്ങി. പത്രം ഏജന്റ് നെടുമ്പേൽ രഘുനാഥിന്റെ വീടിനു സമീപമു ള്ള പറമ്പിലാണ് ലോറി കുടുങ്ങിയത് .

ലോറി ഓടിച്ചു തിരികെ കയറ്റാനാവാതെ വന്നതോടെയാണ് ജെസിബി കൊണ്ടുവന്നാണ് വലിച്ചു കയറ്റിയത്.

error: Content is protected !!