ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പൂർവ്വവിദ്യാര്‍ത്ഥി സംഗമം ഡിസംബർ 26 ന്
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 26-ാം തീയതി വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും.
മാനേജര്‍ ഫാ.ജോസഫ് പൊങ്ങന്താനത്ത് ആശംസ അര്‍പ്പിക്കും. പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, പൂര്‍വ്വവിദ്യാര്‍ത്ഥി അസ്സോസിയേഷന്‍ പ്രസിഡന്റ് ജൂബിലന്റ് കിഴക്കേത്തോട്ടം എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കും. എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും സമ്മേളനത്തിലേയ്‌ക്ക് സ്വാഗതം ചെയ്യുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
