KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഹനാപകടത്തിൽ അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി മരിച്ചു

എരുമേലിയ്ക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കൂവപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിയാണ്. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാവിലെ 7 മണിയോടെയായിരുന്നു അപകടം.

മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്‌കൂൾ അധ്യാപകനാണ് മരണപ്പെട്ട ജെസ്വിന്റെ പിതാവ് സാജു . മൂവാറ്റുപുഴയിൽ പഠിക്കുന്ന സഹോദരനെ ബസ്സിൽ കയറ്റി വിടുവാൻ വേണ്ടി, ഇരുവരും സ്കൂട്ടറിൽ എരുമേലിക്ക് പോകവേയാണ്‌ അപകടം സംഭവിച്ചത് .

error: Content is protected !!