KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പഞ്ചായത്ത്‌ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

എരുമേലി: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എരുമേലി ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച 24 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചായത്തിലെ എയ്ഞ്ചൽവാലി പത്താം വാർഡിൽ നിന്നുള്ള അംഗമായ ത്രേസ്യാമ്മ ചാക്കോക്ക് വരണാധികാരിയായ ഷമീർ വി മുഹമ്മദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് മറ്റ് അംഗങ്ങൾക്ക് മുതിർന്ന രണ്ടാമത്തെ അംഗമായ ത്രേസ്യാമ്മ ചാക്കോ സത്യവാചകം ചൊല്ലിക്കൊടുത്തു.
യുഡിഎഫിൽ നിന്ന് 14 പേരും , എൽ ഡി എഫിൽ നിന്ന് ഏഴ് പേരും, ബിജെപിയിൽ നിന്ന് രണ്ട് പേരും. പമ്പാവാലിയിൽ നിന്നുള്ള ഒരു സ്വതന്ത്രനുമാണ് വാർഡ് നമ്പർ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ്ഗ സംവരണം ആയതിനാൽ 14 പേർ ജയിച്ച യുഡിഎഫിന് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനായില്ല. അത് കൊണ്ട് യുഡിഎഫിന് ഭരണത്തിലേറാൻ കഴിയില്ല. എന്നാൽ ഏഴ് അംഗങ്ങൾ വിജയിച്ച എൽ ഡി എഫിന് പ്രസിഡന്റ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനായി. സത്യപ്രതിജ്ഞ ചടങ്ങിൽ മൂന്ന് മുന്നണികളിൽപ്പെട്ട പാർട്ടി അണികളും പങ്കെടുത്തു.

error: Content is protected !!