KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചെറുവള്ളി വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.

എരുമേലി : ചെറുവള്ളി ഗ്രീൻഫീൽഡ് ഭൂമി വിമാനത്താവളത്തിനായുള്ള ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കോടതിയുടെ നീരിക്ഷണം.
ചെറുവള്ളി എസ്റ്റേറ്റിലെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. യഥാർഥത്തിൽ എത്ര ഏക്കർ ഭൂമി ആവശ്യമാണെന്ന് വിലയിരുത്തുന്നതിൽ അധികാരികൾ അനാസ്ഥ കാണിച്ചുവെന്ന് ജസ്റ്റിസ് ജയചന്ദ്രൻ വ്യക്തമാക്കി.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1200 ഏക്കർ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു,2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാൽ ഈ കേസിൽ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന്
മാത്രമായിരിക്കണം. എന്നാൽ ഈ കേസിൽ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതിൽ സോഷ്യൽ ഇംപാക്ട് അസസ്മെന്റ് യൂണിറ്റും, എക്സ‌്പെർട്ട് കമ്മിറ്റിയും, സർക്കാരും പരാജയപ്പെട്ടെന്നും ഉത്തരവിൽ പറയുന്നു.

അധികാര വഞ്ചനയും അധികാര വിനിയോഗവും സംബന്ധിച്ച ഹർജിക്കാരുടെ ആരോപണത്തിൽ, കോടതി അന്തിമ നിഗമനത്തിലെത്തിയില്ല. വിമാനത്താവളങ്ങൾ പോലുള്ള സാങ്കേതികമായി സങ്കീർണ്ണമായ പദ്ധതികൾക്ക്, കൃത്യമായതും നിയമാനുസൃതവുമായ തീരുമാനമെടുക്കാൻ സാമൂഹിക ആഘാത വിലയിരുത്തൽ സംഘത്തിൽ സാങ്കേതിക വിദഗ്‌ധരെ സംസ്ഥാനം ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു.

error: Content is protected !!