സെന്റ് ഡോമിനിക്‌സ് കോളേജ്- പൂർവ്വവിദ്യാർത്ഥി സംഗമം ഡിസംബർ 26-ന്
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന്റെ പൂർവ്വ വിദ്യാർഥി സമ്മേളനം ഡിസംബർ 26 തീയതി രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയൽ വച്ച് നടത്തപ്പെടുകയാണ്.
പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡണ്ട് മാത്യു ചാക്കോ വെട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിന് കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് സ്വാഗതം ആശംസിക്കുന്നതും, കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് റവ.ഡോ. കുര്യൻ താമരശ്ശേരി യോഗം ഉദ്ഘാടനം ചെയ്യുന്നതും , പൂഞ്ഞാർ എംഎൽ എയും പൂർവ്വ വിദ്യാർത്ഥിയുമായ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. ഡോ. പ്രഫ. സി. എ. തോമസ് കൃതജ്ഞത അർപ്പിച്ച് സംസാരിക്കുന്നതുമാണ്.
പൊതുയോഗത്തെത്തുടർന്ന് പൂർവ്വ വിദ്യാർത്ഥികളായ ഷൈൻ ആന്റണി മടുക്കക്കുഴി, സൈമൺ ജോർജ് എന്നിവർ നേതൃത്വം നല്കുന്ന ഗാനമേളയും സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ഉച്ചയ്ക്കുശേഷം പൂർവ്വ വിദ്യാർത്ഥികൾക്ക് ബാച്ചടിസ്ഥാനത്തിൽ ഒത്തുചേരുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പരിപാടികൾക്ക് PRO ജോജി വാളിപ്ലാക്കൽ, ഐ.ടി കോർഡിനേറ്റർ ജയിംസ് പുളിക്കൽ, സെക്രട്ടറി റോബർട്ട് ഏർത്തേടത്ത്, ട്രഷറർ എബ്രാഹം മടുക്കക്കുഴി, തോമസ് കുര്യൻ , ജേക്കബ്ബ് മാത്യു മുണ്ടുവേലിക്കുന്നേൽ, മാമച്ചൻ പുത്തൻപുരയ്ക്കൽ, ജോസഫ് സെബാസ്റ്റ്യൻ, ഫസലുൽ ഹക്ക്, വി.പി ഇസ്മായിൽ, കെ.എം അബ്ദുൾ സലാം, കെ ജെ മാത്യു മടുക്കക്കുഴി, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, നസീഹത്ത് ബഷീർ, റഷീദ തുടങ്ങിയവർ നേതൃത്വം നല്കും.
